ചി​ന്താ ജെ​റോം സ്ഥാ​നം ഒ​ഴി​യു​ന്നു; എം. ​ഷാ​ജ​ർ യു​വ​ജ​ന ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​നാ​കും

06:49 AM Apr 18, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: യു​വ​ജ​ന ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്നും ‍ഡി​വൈ​എ​ഫ്ഐ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ചി​ന്താ ജെ​റോം ഒ​ഴി​യു​ന്നു. ര​ണ്ടു ടേം ​പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ​യാ​ണ് ചി​ന്ത സ്ഥാ​നം ഒ​ഴി​യു​ന്ന​ത്.

പ​ക​രം മ​റ്റൊ​രു കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എം. ​ഷാ​ജ​ർ യു​വ​ജ​ന ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​നാ​കും. ഉ​ത്ത​ര​വ് അ​ടു​ത്ത ദി​വ​സം പു​റ​ത്തി​റ​ങ്ങും. ഡി​വൈ​എ​ഫ്ഐ​യു​ടെ മു​ൻ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യും നി​ല​വി​ൽ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​ണു ഷാ​ജ​ർ. മൂ​ന്നു വ​ർ​ഷ​മാ​ണു ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ന്‍റെ കാ​ലാ​വ​ധി.