പ​രീ​ക്ഷ​ണ ഓ​ട്ടം പൂ​ര്‍​ത്തി​യാ​ക്കി വ​ന്ദേ​ഭാ​ര​ത് തി​രു​വ​ന​ന്ത​പു​ര​ത്ത് തി​രി​ച്ചെ​ത്തി

05:38 AM Apr 18, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷ​ണ ഓ​ട്ടം പൂ​ര്‍​ത്തി​യാ​ക്കി വ​ന്ദേ ഭാ​ര​ത് എ​ക്‌​സ്പ്ര​സ് തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ലേ​ക്ക് തി​രി​ച്ചെ​ത്തി. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 5.10നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ട്രെ​യി​ൻ പു​റ​പ്പെ​ട്ട​ത്. ക​ണ്ണൂ​രി​ല്‍ നി​ന്ന് 7 മ​ണി​ക്കൂ​ര്‍ 20 മി​നി​റ്റ് എ​ടു​ത്താ​ണ് വ​ന്ദേ​ഭാ​ര​ത് തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ട​ങ്ങി​യെ​ത്തി​യ​ത്.

7 മ​ണി​ക്കൂ​ര്‍ 10 മി​നി​റ്റ് കൊ​ണ്ടാ​ണ് ട്രെ​യി​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് എ​ത്തി​യ​ത്. 5.10ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട ട്രെ​യി​ന്‍, ഉ​ച്ച​യ്ക്ക് 12.19ന് ​ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തി.

നി​ല​വി​ല്‍ പ്ര​തീ​ക്ഷി​ച്ച​വേ​ഗം കൈ​വ​രി​ക്കാ​ന്‍ ആ​യെ​ന്നും ഭാ​വി​യി​ല്‍ കൂ​ടു​ത​ല്‍ വേ​ഗം ആ​ര്‍​ജി​ക്കാ​നാ​കു​മെ​ന്നും ലോ​ക്കോ പൈ​ല​റ്റ് പ്ര​തി​ക​രി​ച്ചു.