മ​ണ​ൽ ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​യ്ക്കി​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ർ​ദ​നം

11:37 PM Apr 17, 2023 | Deepika.com
പാ​റ്റ്ന: ബി​ഹാ​റി​ൽ അ​ന​ധി​കൃ​ത മ​ണ​ൽ ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​രു​സം​ഘ​മാ​ളു​ക​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. വ​നി​താ ഉ​ദ്യോ​ഗ​സ്ഥ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ബി​ഹ്ത മേ​ഖ​ല​യി​ലെ കോ​യി​ൽ​വാ​ർ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ജി​ല്ലാ മൈ​നിം​ഗ് ഓ​ഫീ​സ​റും ര​ണ്ട് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​മാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചെ​ത്തി​യ ആ​ക്ര​മി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യും ഇ​വ​ർ​ക്ക് നേ​രെ ക​ല്ലെ​റി​യു​ക​യും ചെ​യ്തു.

പ​രി​ക്കേ​റ്റ മൂന്നുപേരെയും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ 44 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.