കൊക്കെയ്ൻ സാഗരം! കടലിൽ ഒഴുക്കിയ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി

10:56 PM Apr 17, 2023 | Deepika.com
റോം: ​ഇ​റ്റ​ലി​യി​ലെ ക​ട​ലി​ൽ കൂ​ടി ഒ​ഴു​കി ന​ട​ന്ന ര​ണ്ട് ട​ൺ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി. കി​ഴ​ക്ക​ൻ സി​സി​ലി​ക്ക് പു​റ​ത്തു​ള്ള ക​ട​ലി​ൽ 400 മി​ല്യ​ൺ യൂ​റോ (440 മി​ല്യ​ൺ ഡോ​ള​ർ) വി​ല​മ​തി​ക്കു​ന്ന കൊ​ക്കെ​യ്ൻ നി​കു​തി, ക​സ്റ്റം​സ് വി​ഭാ​ഗ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

70 ഓ​ളം വാ​ട്ട​ർ​പ്രൂ​ഫ് പാ​ക്കേ​ജു​ക​ളി​ലാ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മ​ത്സ്യ​ബ​ന്ധ​ന വ​ല​യി​ൽ കെ​ട്ടി​യി​ട്ട പാ​ക്കേ​ജു​ക​ളി​ൽ സി​ഗ്ന​ൽ ഘ​ടി​പ്പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ആ​രെ​ന്ന് വ്യ​ക്ത​മ​ല്ല.

ഇ​റ്റ​ലി​യി​ൽ ഇ​തു​വ​രെ പി​ടി​കൂ​ടി​യ​തി​ൽ ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യാ​ണി​ത്.