ബംഗളൂരു: ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്ന് മണിക്കൂറുകൾക്കുള്ളിൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മൂന്നാം ഘട്ട പട്ടിക പുറത്തിറക്കി ബിജെപി. 10 സ്ഥാനാർഥികളുടെ പട്ടികയാണ് ബിജെപി പറത്തുവിട്ടത്.
ആറ് തവണ എംഎൽഎയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന ജഗദീഷ് ഷെട്ടാർ മത്സരിച്ചിരുന്ന ഹുബ്ലി-ധാർവാഡ് (സെൻട്രൽ) നിയമസഭാ മണ്ഡലത്തിൽ നിന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തെങ്കിങ്കൈയാണ് മത്സരിക്കുന്നത്.
മഹേഷ് തെങ്കിങ്കൈ അർപ്പണബോധമുള്ള പാർട്ടി പ്രവർത്തകനാണെന്നും ജഗദീഷ് ഷെട്ടറിന്റെ അതേ സമുദായത്തെയാണ് മഹേഷ് പ്രതിനിധീകരിക്കുന്നതെന്നും മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.
മഹേഷ് പാർട്ടി ചുമതലകൾ കൈകാര്യം ചെയ്തിട്ടുണ്ടെന്നും ശക്തനായ സ്ഥാനാർഥിയാണെന്നും മറ്റൊരു നേതാവ് അഭിപ്രായപ്പെട്ടു.
അതേസമയം, ബിജെപി നേതാവായ അരവിന്ദ് ലിംബാവലിയെ സ്ഥാനാർഥി പട്ടികയിൽ നിന്നും ഒഴിവാക്കിയെങ്കിലും ഭാര്യ മനുല അരവിന്ദ് ലിംബാവലിക്ക് മത്സരിക്കാൻ അവസരം നൽകി.
സംസ്ഥാനത്ത് മെയ് 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ നടപടികൾ ഏപ്രിൽ 20ന് അവസാനിക്കും.
കർണാടക തെരഞ്ഞെടുപ്പ്; മൂന്നാംഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി
11:50 PM Apr 17, 2023 | Deepika.com