പാ​ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഹർജി; കാ​പ്പ​ന് തി​രി​ച്ച​ടി

09:52 PM Apr 17, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: പാ​ലാ നി​യ​മസ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കേ​സി​ൽ മാ​ണി സി. ​കാ​പ്പ​ന് തി​രി​ച്ച​ടി. കേ​സി​ന്‍റെ വി​ചാ​ര​ണ ഹൈ​ക്കോ​ട​തി​യി​ൽ ത​ന്നെ തു​ട​രു​മെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഹൈ​ക്കോ​ട​തി​യി​ലെ ഹ​ർ​ജി​യി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ​തി​നെ​തി​രാ​യി കാ​പ്പ​ൻ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് സു​പ്രീം​കോ​ട​തി ത​ള്ളി​യ​ത്.

പാ​ലാ സ്വ​ദേ​ശി സി.​വി. ജോ​ൺ ഫ​യ​ൽ ചെ​യ്ത തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്താ​ൻ ഹൈ​ക്കോ​ട​തി 2022 ഓ​ഗ​സ്റ്റി​ൽ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഈ ​ഹ​ർ​ജി​യി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ കോ​ട​തി അ​നു​വ​ദി​ച്ച​തി​നെ​തി​രെ​യാ​ണ് കാ​പ്പ​ൻ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മാ​ണി സി. ​കാ​പ്പ​ൻ നി​യ​മ​പ്ര​കാ​ര​മു​ള്ള രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് വ​ൻ​തു​ക വി​നി​യോ​ഗി​ച്ചു തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ ഉ​ന്ന​യി​ച്ച​ത്.