"സ​ഹ​പ്ര​വ​ർ​ത്ത​ക​ർ സ്വ​വ​ർ​ഗ ബ​ന്ധ​ത്തി​ന് നി​ർ​ബ​ന്ധി​ച്ചു'; ഭ​ട്ടി​ൻ​ഡ കേ​സി​ലെ പ്ര​തി​യാ​യ സൈ​നി​ക​ൻ

11:49 PM Apr 17, 2023 | Deepika.com
അ​മൃ​ത്സ​ർ: സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ജ​വാ​ന്മാ​ർ സ്വ​വ​ർ​ഗ ലൈം​ഗി​ക​ബ​ന്ധ​ത്തി​ന് തു​ട​ർ​ച്ച​യാ​യി പ്രേ​രി​പ്പി​ച്ച​താ​ണ് ത​ന്നെ ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഭ​ട്ടി​ൻ​ഡ സൈ​നി​ക കേ​ന്ദ്ര​ത്തി​ൽ വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ സൈ​നി​ക​ൻ.

കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ കാ​ര​ണം ഇ​താ​ണെ​ന്ന് പ്ര​തി​യാ​യ ജ​വാ​ൻ മോ​ഹ​ൻ ദേ​ശാ​യ് വെ​ളി​പ്പെ​ടു​ത്തി​യ​താ​യി ദേ​ശീ​യ മാ​ധ്യ​മ​മാ​യ "ന്യൂ​സ് 18' റി​പ്പോ​ർ​ട്ട് ചെ​യ്തു. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ​ഞ്ചാ​ബ് പോ​ലീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ത​ങ്ങ​ളോ​ട് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​താ​യി "ന്യൂ​സ് 18' അ​റി​യി​ച്ചു.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ദേ​ശാ​യി​യെ പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ല്ല​പ്പെ​ട്ട ജ​വാ​ന്‍​മാ​ര്‍ ക​ഴി​ഞ്ഞി​രു​ന്ന ബാ​ര​ക്കി​ല്‍​നി​ന്ന് മു​ഖം മ​റ​ച്ച ര​ണ്ട് പേ​ര്‍ ഓ​ടി ര​ക്ഷ​പ്പെടു​ന്ന​താ​യി ക​ണ്ടെ​ന്ന് നേ​ര​ത്തെ ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​യാ​ള്‍ ക​ള്ളം പ​റ​ഞ്ഞ​താ​ണെ​ന്നും കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ ഇ​യാ​ളാ​ണെ​ന്നും പി​ന്നീ​ട് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ഭ​ട്ടി​ന്‍​ഡ​യി​ലു​ള്ള സൈ​നി​ക കാ​മ്പി​നു​ള്ളി​ല്‍ നാ​ലു സൈ​നി​ക​ര്‍ വെ​ടി​യേ​റ്റു മ​രി​ച്ച​ത്. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സാ​ധ്യ​ത ആ​ദ്യ​ഘ​ട്ട​ത്തി​ല്‍​ത​ന്നെ സൈ​ന്യം ത​ള്ളി​യി​രു​ന്നു.