102 മ​ത്സ​രം 103 ആ​യി; സ്റ്റാ​ർ ഗ്രൂ​പ്പി​ൽ നി​ന്ന് ല​ഭി​ക്കാ​നു​ള്ള 78.90 കോ​ടി എ​ഴു​തി​ത്ത​ള്ളി ബി​സി​സി​ഐ

07:48 PM Apr 17, 2023 | Deepika.com
മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളും ആ​ഭ്യ​ന്ത​ര ടൂ​ർ​ണ​മെ​ന്‍റു​ക​ളും സം​പ്രേ​ഷ​ണം ചെ​യ്യാ​നു​ള്ള അ​വ​കാ​ശം ന​ൽ​കി​യ വ​ക​യി​ൽ സ്റ്റാ​ർ ഗ്രൂ​പ്പി​ൽ നി​ന്ന് ല​ഭി​ക്കേ​ണ്ട തു​ക​യി​ൽ നി​ന്ന് 78.90 കോ​ടി രൂ​പ എ​ഴു​തി​ത്ത​ള്ളി ബി​സി​സി​ഐ.

2018 -2023 കാ​ല​ത്തെ മീ​ഡി​യ റൈ​റ്റ്സ് പ്ര​കാ​രം ല​ഭി​ക്കേ​ണ്ട തു​ക​യാ​ണ് ബി​സി​സി​ഐ ഉ​പേ​ക്ഷി​ച്ച​ത്. പ്ര​സ്തു​ത കാ​ല​യ​ള​വി​ൽ 102 മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നാ​ണ് ബി​സി​സി​ഐ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ആ​കെ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ളു​ടെ എ​ണ്ണം 103 ആ​യി ഉ​യ​ർ​ന്നു. അ​ധി​ക​മാ​യി ന​ട​ന്ന ഒ​രു മ​ത്സ​ര​ത്തി​ന്‍റെ തു​ക​യാ​ണ് ബി​സി​സി​ഐ ഉ​പേ​ക്ഷി​ച്ച​ത്.

2018 ഏ​പ്രി​ൽ അ​ഞ്ചി​ന് ഒ​പ്പി​ട്ട ക​രാ​ർ പ്ര​കാ​രം ആ​ദ്യ വ​ർ​ഷം ഓ​രോ മ​ത്സ​ര​ത്തി​നു​മാ​യി സം​പ്രേ​ഷ​ണ തു​ക​യാ​യി സ്റ്റാ​ർ ഗ്രൂ​പ്പ് ബി​സി​സി​ഐ​ക്ക് ന​ൽ​കി​യ​ത് 46 കോ​ടി രൂ​പ​യാ​ണ്. 2019-ൽ 47 ​കോ​ടി രൂ​പ​യും 2020-ൽ 46 ​കോ​ടി രൂ​പ​യു​മാ​ണ് പ്ര​തി​മ​ത്സ​ര ക​രാ​ർ തു​ക. 2021, 2022 സീ​സ​ണു​ക​ളി​ൽ 77 കോ​ടി, 78.90 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് സ്റ്റാ​ർ ഗ്രൂ​പ്പ് ന​ൽ​കി​യി​രു​ന്ന പ്ര​തി​മ​ക​ത്സ​ര സം​പ്രേ​ഷ​ണ തു​ക.

2023 - 2027 കാ​ല​ഘ​ട്ട​ത്തി​ലെ മ​ത്സ​ര സം​പ്രേ​ഷ​ണാ​വ​കാ​ശ​ത്തി​ന്‍റെ വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​തി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ബി​സി​സി​ഐ​യു​ടെ ഈ ​ഉ​ദാ​ര​നീ​ക്കം എ​ത്തി​യ​തെ​ന്നത് ശ്ര​ദ്ധേ​യ​മാ​ണ്.