ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 150 സീറ്റുകളിലേറെ നേടി കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ. നിരവധി നേതാക്കൾക്ക് കോൺഗ്രസിലേക്ക് വരാൻ താൽപര്യമുണ്ടെങ്കിലും രാഷ്ട്രീയ ഇടം ഒരുക്കാൻ സാഹചര്യമില്ലാത്തതിനാൽ ഇത് നടന്നില്ലെന്നും ശിവകുമാർ പറഞ്ഞു.
കനകാപുര മണ്ഡലത്തിലെ സ്ഥാനാർഥിയായി വരണാധികാരിക്ക് മുമ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങളെ കണ്ട വേളയിലാണ് ശിവകുമാർ ഇക്കാര്യങ്ങൾ പറഞ്ഞത്. പത്രിക സമർപ്പിക്കുന്നതിന് മുമ്പായി കനകാപുരയിൽ വമ്പൻ റാലിയും കോൺഗ്രസ് സംഘടിപ്പിച്ചു.
അഴിമതി നിറഞ്ഞ ബിജെപിയുടെ ദുർഭരണത്തെ ദിവസങ്ങൾക്കുള്ളിൽ ജനം തുടച്ചുനീക്കുമെന്നും ജഗദീഷ് ഷെട്ടാർ അടക്കമുള്ള നേതാക്കളെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായും ശിവകുമാർ പ്രസ്താവിച്ചു.
150 സീറ്റിലേറെ നേടും; കർണാടക കോൺഗ്രസിനെന്ന് ഡി. കെ. ശിവകുമാർ
06:39 PM Apr 17, 2023 | Deepika.com