തൃശൂർ: കൈപ്പമംഗലത്ത് പെട്രോൾ പമ്പ് ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ.
മൂന്നുപീടിക ഫ്യൂവൽസ് ഉടമ കോഴിപ്പറമ്പിൽ മനോഹരനെ കൊലപ്പെടുത്തി കേസിലെ പ്രതികളായ ചളിങ്ങാട് കല്ലിപറമ്പില്‍ അനസ് (20), കൈപ്പമംഗലം കുന്നത്ത് വീട്ടില്‍ അന്‍സാര്‍ (21), വഴിയമ്പലം കുറ്റിക്കാടന്‍ സ്റ്റീയോ (20) എന്നിവര്‍ക്കാണ് ഇരിങ്ങാലക്കുട കോടതി ശിക്ഷ വിധിച്ചത്. പ്രതികൾ അഞ്ചുലക്ഷം രൂപ പിഴയും അടയ്ക്കണം.
2019 സെപ്റ്റംബര്‍ 15നായിരുന്നു സംഭവം. പമ്പ് അടച്ച് വീട്ടിലേക്ക് പോകുകയായിരുന്ന മനോഹരനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
ഗുരുവായൂര്‍ മമ്മിയൂരിലാണ് മനോഹരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മനോഹരന്റെ കൈയിലെ പണം തട്ടിയെടുക്കലായിരുന്നു പ്രതികളുടെ ലക്ഷ്യം.
പെട്രോൾ പമ്പ് ഉടമയെ കൊലപ്പെടുത്തിയ സംഭവം; പ്രതികൾക്ക് ജീവപര്യന്തം തടവ്
06:25 PM Apr 17, 2023 | Deepika.com