ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സ്; ബ്ര​സീ​ലി​യ​ൻ ഫു​ട്ബോ​ള​ർ ഡാ​നി ആ​ൽ​വ​സിന് ജാമ്യമില്ല

06:26 PM Apr 17, 2023 | Deepika.com
മാ​ഡ്രി​ഡ്: നി​ശാ​ക്ല​ബി​ൽ വ​ച്ച് യു​വ​തി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന കേ​സി​ൽ ബ്ര​സീ​ലി​യ​ൻ ഫു​ട്ബോ​ൾ താ​രം ഡാ​നി ആ​ൽ​വ​സി​ന് ജാ​മ്യം ലഭിച്ചില്ല.

സ്പാ​നി​ഷ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി മൊ​ഴി ന​ൽ​കി​യ വേ​ള​യി​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​ൽ​വ​സ് അ​ഭ്യ​ർ​ഥി​ച്ചു. എ​ന്നാ​ൽ ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ ആ​ൽ​വ​സ് രാ​ജ്യം വി​ട്ടേ​ക്കു​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു.

ഇ​തോ​ടെ കേ​സി​ൽ വാ​ദം തു​ട​ങ്ങു​ന്ന​ത് വ​രെ അ​ദ്ദേ​ഹ​ത്തി​ന് ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​നാ​വി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. ജ​നു​വ​രി 20-നാ​ണ് ആ​ൽ​വ​സ് അ​റ​സ്റ്റി​ലാ​യ​ത്.

2022 ഡി​സം​ബ​ർ 30-ന് ​ബാ​ഴ്സ​ലോ​ണ ന​ഗ​ര​ത്തി​ലെ സ​ട്ട​ൺ ക്ല​ബി​ന്‍റെ ശു​ചി​മു​റി​യി​ൽ വ​ച്ച് പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ആ​ൽ​വ​സി​നെ​തി​രാ​യ ആ​രോ​പ​ണം.