ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; പ​ൾ​സ​ർ സു​നി​ക്ക് ജാ​മ്യ​മി​ല്ല

05:19 PM Apr 17, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പ​ൾ​സ​ർ സു​നി​യു​ടെ(​സു​നി​ൽ എ​ൻ.​എ​സ്) ജാ​മ്യാ​പേ​ക്ഷ സു​പ്രീം കോ​ട​തി ത​ള്ളി.

കേ​സി​ന്‍റെ വി​ചാ​ര​ണ അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണെ​ന്നും ആ​റ് വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യി തു​ട​രു​ക​യാ​ണെ​ന്നും കാ​ട്ടി​യാ​ണ് സു​നി ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഈ ​വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ല.

സു​നി സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഇ​യാ​ൾ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 2017 ഫെ​ബ്രു​വ​രി 23-നാ​ണ് സു​നി അ​റ​സ്റ്റി​ലാ​യ​ത്.