ചെങ്ങന്നൂർ: വീടിനുള്ളിലെ ശുചിമുറിയിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പിരളശേരി ഒലേപ്പുറത്ത് മേലത്തേതിൽ രാജുവില്ലയിൽ പരേതനായ രാജു വർഗീസിന്റെ ഭാര്യ ആലീസ് (68) ആണ് മരിച്ചത്.
ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ശുചിമുറിക്കുള്ളിൽ ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ഇവർ ജീവനൊടുക്കിയതാണെന്ന സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
മകൾ ജീന ഫോൺ വിളിച്ചിട്ടും പ്രതികരണമുണ്ടാകാതെ വന്നതോടെ അയൽവാസികളെ വിവരം അറിയിച്ചു. ഇവർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
ചെങ്ങന്നൂരിൽ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ
03:29 PM Apr 17, 2023 | Deepika.com