പത്തനംതിട്ട: കേരളാ കോൺഗ്രസ് (ജോസഫ്) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിക്ടർ ടി. തോമസ് രാജിവച്ചു. അദ്ദേഹം ബിജെപിയിൽ ചേർന്നേക്കുമെന്നാണ് അഭ്യൂഹം.
യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും വിക്ടർ ടി. തോമസ് രാജിവച്ചിട്ടുണ്ട്. കേരള കോൺഗ്രസ് കടലാസ് സംഘടനയായെന്ന വിമർശനം ഉന്നയിച്ചാണ് രാജി.
സെറിഫെഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവല്ലയിൽ നിന്നും രണ്ട് തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിക്ടർ ടി. തോമസിന് ജയിക്കാൻ കഴിഞ്ഞിരുന്നില്ല.
വിക്ടർ ടി. തോമസ് ബിജെപിയിലേക്ക്? കേരള കോൺഗ്രസ് ജില്ലാ അധ്യക്ഷ സ്ഥാനം രാജിവച്ചു
03:10 PM Apr 17, 2023 | Deepika.com