പുൽവാമ ഭീകരാക്രമണം: മോദി സർക്കാർ ഉത്തരം പറയണമെന്ന് സിപിഎം പിബി

04:44 PM Apr 17, 2023 | Deepika.com
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മോദി സർക്കാർ ഉത്തരം പറയണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ.

ജമ്മു കാഷ്മീർ ഗവർണർ സത്യപാൽ മാലിക് ഉയർത്തുന്നത് ഗൗരവതരമായ ആരോപണങ്ങളാണെന്നും പിബി അറിയിച്ചു.

ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. സർക്കാർ മൗനം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും പിബി വ്യക്തമാക്കി.