ചൂടിന് കുറവില്ല..! വ്യാഴാഴ്ച വരെ ഇടിവെട്ടി മഴ പെയ്യാൻ സാധ്യത

04:21 PM Apr 17, 2023 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച രാത്രി 11.30 വരെ കേരളത്തിന്‍റെ തീരമേഖലകളിൽ 0.5 മുതൽ ഒരു മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, ഏറ്റവും കടുത്ത ചൂടിലേക്ക് കൂപ്പുകുത്തുകയാണ് പല ജില്ലകളും. മുമ്പെങ്ങുമില്ലാത്തവിധം കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ചൂട് പലയിടത്തും 40 ഡിഗ്രിക്ക് മുകളിലെത്തി.