തിരുവനന്തപുരം: സംസ്ഥാനത്തെ 50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും. ഇവയുടെ ഔദ്യോഗിക ഉദ്ഘാടനം രാവിലെ 11.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷയാകും. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്. അനില്‍ എന്നിവരും പങ്കെടുക്കും. ചടങ്ങില്‍ ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്കാരവും സമ്മാനിക്കും.
13 ജില്ലകളിലായാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമായത്. തിരുവനന്തപുരം ഏഴ്, കൊല്ലം രണ്ട്, പത്തനംതിട്ട നാല്, ആലപ്പുഴ രണ്ട്, കോട്ടയം ഒന്ന്, ഇടുക്കി ഒന്ന്, എറണാകുളം മൂന്ന്, തൃശൂര്‍ മൂന്ന്, പാലക്കാട് ഏഴ്, മലപ്പുറം എട്ട്, കോഴിക്കോട് മൂന്ന്, കണ്ണൂര്‍ ഒന്ന്, കാസര്‍ഗോഡ് എട്ട് എന്നിങ്ങനെയാണ് പുതുതായി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്.
സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നത്. പുതുതായി 50 എണ്ണം കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ ആകെ 630 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമാകും. ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തിയാണ് അവയെ ജനസൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുന്നത്.
സംസ്ഥാനത്ത് 50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍കൂടി ഇന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങളാകും
01:54 PM Apr 17, 2023 | Deepika.com