തൊ​ടു​പു​ഴ​യി​ല്‍ പാ​ഴ്‌​സ​ല്‍ വ​ണ്ടി ഇ​ടി​ച്ച് മൂ​ന്നു പേ​ര്‍ മ​രി​ച്ചു

01:55 PM Apr 17, 2023 | Deepika.com
തൊ​ടു​പു​ഴ: മ​ട​ക്ക​ത്താ​നം കൂ​വേ​ലി​പ്പ​ടി​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട പാ​ഴ്‌​സ​ല്‍ വ​ണ്ടി ഇ​ടി​ച്ച് മൂ​ന്ന് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ മ​രി​ച്ചു. കൂ​വേ​ലി​പ്പ​ടി സ്വ​ദേ​ശി​ക​ളാ​യ മേ​രി, പ്ര​ജേ​ഷ്, ഇ​യാ​ളു​ടെ മ​ക​ൾ അൽന്ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ 8.15 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ വാ​ഹ​നം കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്തേ​യ്ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ്ര​ഭാ​ത​സ​വാ​രി​യ്ക്ക് ഇ​റ​ങ്ങി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം.