വ​ന്ദേ​ഭാ​ര​ത് ട്ര​യ​ല്‍​ റ​ണ്‍: ട്രെ​യി​ന്‍ എ​റ​ണാ​കു​ളത്തെത്തിയത് മൂ​ന്ന് മ​ണി​ക്കൂ​ര്‍ 18 മി​നി​റ്റുകൊണ്ട്

10:03 AM Apr 17, 2023 | Deepika.com
കൊ​ച്ചി: ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തു​ന്ന വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ​ത്തി. തി​രു​വ​ന​ന്ത​പു​രം സ്‌​റ്റേ​ഷ​നി​ല്‍​നി​ന്നും ക​ണ്ണൂ​രി​ലേ​ക്കാ​ണ് ട്രെ​യി​ന്‍ യാ​ത്ര തി​രി​ച്ച​ത്.

പു​ല​ര്‍​ച്ചെ 5.10ന് ​തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട ട്രെ​യി​ന്‍ 8.28നാ​ണ് എ​റ​ണാ​കു​ള​ത്തെ​ത്തി​യ​ത്. കോ​ട്ട​യം സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യ ട്രെ​യി​ന്‍ 7.30നാ​ണ് ഇ​വി​ടെ​നി​ന്ന് വീ​ണ്ടും യാ​ത്ര​യാ​രം​ഭി​ച്ച​ത്.

മൂ​ന്ന് മ​ണി​ക്കൂ​ര്‍ 18 മി​നി​റ്റാ​ണ് ട്രെ​യി​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തെ​ത്താ​ന്‍ എ​ടു​ത്ത സ​മ​യം. കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ ട്രെ​യി​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ജ​നാ​ശ​താ​ബ്ദി എ​ക്‌​സ്പ്ര​സ് എ​ടു​ക്കു​ന്ന അ​തേ സ​മ​യം​കൊ​ണ്ടാ​ണ് വ​ന്ദേ​ഭാ​ര​ത് എ​റ​ണാ​കു​ളം വ​രെ ഓ​ടി​യെ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ആ​ല​പ്പു​ഴ വ​ഴി വ​രു​ന്ന ജ​നാ​ശ​താ​ബ്ദി എ​ക്‌​സ്പ്ര​സ് മൂ​ന്ന് മ​ണി​ക്കൂ​ര്‍ 20 മി​നി​റ്റു​കൊ​ണ്ടാ​ണ് സാ​ധാ​ര​ണ എ​റ​ണാ​കു​ള​ത്തെ​ത്തു​ക.