കൊച്ചി: പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു. അനില്‍കുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. മാമോദീസ നടന്ന വീട്ടിലുണ്ടായ പ്രശ്നത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്.
മരിച്ച അനിൽകുമാർ ഞായറാഴ്ച രാത്രി മാമോദീസ നടന്ന വീട്ടിൽ പോയിരുന്നു. അവിടെവെച്ച് ചിലരുമായി സംഘർഷമുണ്ടായി. അനിൽകുമാർ തിരികെ പോയതിന് ശേഷം പിന്നാലെയെത്തിയ സംഘം ഇയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രതികളില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടണ്ട്. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുകയാണെന്നാണ് പോലീസ് പറഞ്ഞു.
കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു
10:03 AM Apr 17, 2023 | Deepika.com