ന്യൂഡൽഹി: ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട ആതീഖ് അഹമ്മദിന്റെ കൊലപാതകത്തില്‍ മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണ കമ്മീഷൻ ആവശ്യപ്പെട്ട് ഹർജി. ഈ ആവശ്യവുമായി സുപ്രീം കോടതിയിലാണ് ഹർജി സമർപ്പിച്ചത്.
യുപിയിലെ 188 ഏറ്റുമുട്ടൽ കൊലയും അന്വേഷിക്കണമെന്ന് ഹര്‍ജി ആവശ്യപ്പെടുന്നു. അഭിഭാഷകൻ വിശാൽ തിവാരിയാണ് ഹർജിക്കാരൻ. അതീവസുരക്ഷ വലയത്തിലായിരിക്കെയാണ് മുൻ എംപിയും ഗുണ്ടാനേതാവുമായ ആതീഖ് അഹമ്മദും സഹോദരനും നാടകീയമായി കൊല്ലപ്പെടുന്നത്.
യുപി ഇരട്ടക്കൊല: സ്വതന്ത്ര അന്വേഷണ കമ്മീഷൻ ആവശ്യപ്പെട്ട് ഹർജി
05:12 AM Apr 17, 2023 | Deepika.com