സി​ബി​ഐ​യു​ടെ 56 ചോ​ദ്യ​ങ്ങ​ൾ; എ​ല്ലാ​ത്തി​നും ഉ​ത്ത​രം ന​ൽ​കി​യെ​ന്ന് കേ​ജ​രി​വാ​ൾ

10:18 PM Apr 16, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​രം ന​ൽ​കി​യെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. സി​ബി​ഐ ത​ന്നോ​ട് 56 ചോ​ദ്യ​ങ്ങ​ളാ​ണ് ചോ​ദി​ച്ച​ത്. എ​ല്ലാ​ത്തി​നും താ​ൻ ഉ​ത്ത​രം ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം മ​ട​ങ്ങി​യ കേ​ജ​രി​വാ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

സി​ബി​ഐ 9.5 മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തു. എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​രം ന​ൽ​കി. മ​ദ്യ അ​ഴി​മ​തി കേ​സ് മു​ഴു​വ​നും കെ​ട്ടി​ച്ച​മ​ച്ച​താ​ണ്. ഇ​ത് മോ​ശം രാ​ഷ്ട്രീ​യ​വു​മാ​ണ്. ആം ​ആ​ദ്മി പാ​ർ​ട്ടി​യെ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നു, പ​ക്ഷേ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ഞ​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ട്- ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചോ​ദ്യം ചെ​യ്യ​ലി​നു വീ​ണ്ടും വി​ളി​പ്പി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.