കണ്ണൂർ: ചേലോറയിൽ ക്ഷേത്രം മേൽശാന്തിക്ക് വെട്ടേറ്റു. കടക്കര ധർമശാസ്താ ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിക്കാണ് വെട്ടേറ്റത്.
ക്ഷേത്രത്തിലെ ജീവനക്കാരനും പ്രദേശവാസിയായ യുവാവും തമ്മിലുള്ള തർക്കത്തിനിടെ മേൽശാന്തിക്ക് വെട്ടേൽക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള സംഘർഷം തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് മേൽശാന്തിക്ക് പരിക്കേറ്റത്.
പരിക്കേറ്റ മേൽശാന്തിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
കണ്ണൂരിൽ മേൽശാന്തിക്ക് വെട്ടേറ്റു
09:50 PM Apr 16, 2023 | Deepika.com