സ്വ​വ​ർ​ഗ വി​വാ​ഹം: സു​പ്രീം​ കോ​ട​തി​ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് പ​രി​ഗ​ണി​ക്കും

09:20 PM Apr 16, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ളാ​യ പ​ങ്കാ​ളി​ക​ളു​ടെ വി​വാ​ഹ​ത്തി​ന് നി​യ​മ​സാ​ധു​ത തേ​ടി ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ൽ ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ, ര​വീ​ന്ദ്ര ഭ​ട്ട്, ഹി​മ കോ​ഹ്ലി, പി.​എ​സ് ന​ര​സിം​ഹ എ​ന്നി​വ​രാ​ണ് മ​റ്റം​ഗ​ങ്ങ​ൾ.

ഹ​ർ​ജി​യി​ൽ ഏ​പ്രി​ൽ 18ന് ​കോ​ട​തി വാ​ദം കേ​ൾ​ക്കാ​ൻ ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞ മാ​ർ​ച്ച് 13നാ​ണ് ഹ​ർ​ജി ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന് കൈ​മാ​റി​യ​ത്.