മെ​ക്സി​ക്കോ​യി​ലെ റി​സോ​ർ​ട്ടി​ൽ വെ​ടി​വ​യ്പ്പ്; ഒ​രു കു​ട്ടി​യു​ൾ​പ്പെ​ടെ ഏ​ഴ് പേ​ർ മ​രി​ച്ചു

09:36 PM Apr 16, 2023 | Deepika.com
മെ​ക്സി​ക്കോ സി​റ്റി: ദ​ക്ഷി​ണ മെ​ക്സി​ക്കോ​യി​ലെ ഗു​വാ​ന​യു​വാ​റ്റോ സം​സ്ഥാ​ന​ത്തു​ള്ള റി​സോ​ർ​ട്ടി​ൽ ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ ഏ​ഴ് വ​യ​സു​ള്ള ഒ​രു കു​ട്ടി​യു​ൾ​പ്പെ​ടെ ഏ​ഴ് പേ​ർ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ർ​ട്ട​സാ​ർ പ​ട്ട​ണ​ത്തി​ലെ റി​സോ​ർ​ട്ടി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ആ​യു​ധ​ങ്ങ​ളു​മാ​യി കു​തി​ച്ചെ​ത്തി​യ അ​ക്ര​മി​സം​ഘം ജ​ന​ങ്ങ​ൾ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം സം​ഘം റി​സോ​ർ​ട്ടി​ലെ വ്യാ​പാ​ര​ശാ​ല ത​ക​ർ​ക്കു​ക​യും സി​സി​ടി​വി കാ​മ​റ​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.