കോൽക്കത്ത: കടുത്ത ചൂടിനെ തുടർന്ന് പശ്ചിമ ബംഗാളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അടുത്ത ആഴ്ച അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അടുത്ത ആഴ്ചയും അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി ഞായറാഴ്ച അറിയിച്ചു. കനത്ത ചൂടിനെ തുടർന്ന് കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം നാല് വരെ ആളുകൾ പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അവർ അഭ്യർഥിച്ചു.
ചൂടിനെത്തുടർന്ന് എയ്ഡഡ് സ്കൂളുകളിലെ വേനൽ അവധി മൂന്നാഴ്ച മുമ്പ് മേയ് രണ്ടിലേക്ക് മാറ്റിയിരുന്നു. സംസ്ഥാനത്ത് 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് പകൽ താപനില. ഏപ്രിൽ 19 വരെ ചൂട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ബംഗാൾ ചൂടിൽ; സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
04:50 PM Apr 16, 2023 | Deepika.com