ബിജെപി സിബിഐക്ക് നിർദേശം നൽകിയിട്ടുണ്ടെങ്കിൽ അറസ്റ്റ് ഉണ്ടാകും: കേജരിവാൾ

02:26 PM Apr 16, 2023 | Deepika.com
ന്യൂഡൽഹി: മദ്യനയക്കേസിൽ സിബിഐ ഇന്ന് ചോദ്യം ചെയ്യാനിരിക്കെ ബിജെപിക്കെതിരേ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ബിജെപി സിബിഐയോട് തന്നെ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചിട്ടുണ്ടെങ്കിൽ ഉറപ്പായും അറസ്റ്റ് ഉണ്ടാകുമെന്ന് കേജരിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബിജെപി താൻ അഴിമതിക്കാരൻ ആണെന്ന് ആരോപിക്കുന്നു. ഇൻകം ടാക്സിൽ കമ്മീഷണർ ആയിരുന്നു. വേണമെങ്കിൽ കോടികൾ സമ്പാദിക്കാമായിരുന്നു. താൻ അഴിമതിക്കാരൻ ആണെങ്കിൽ ലോകത്തിൽ ആരും സത്യസന്ധരല്ലെന്നും സിബിഐയുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുമെന്നും കേജരിവാൾ പറഞ്ഞു.