ദു​ബാ​യി​ൽ വ​ൻ തീ​പി​ടി​ത്തം; ര​ണ്ട് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ 15 പേ​ർ മ​രി​ച്ചു

12:15 PM Apr 16, 2023 | Deepika.com
ദു​ബാ​യ്: ദു​ബാ​യി​ൽ വ​ൻ തീ​പി​ടി​ത്തം. ര​ണ്ട് മ​ല​യാ​ളി​ക​ളും ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പ​ടെ 15 പേ​ർ മ​രി​ച്ചു.

മ​ല​പ്പു​റം വേ​ങ്ങ​ര സ്വ​ദേ​ശി കാ​ള​ങ്ങാ​ട​ൻ റി​ജേ​ഷ്(37), ഭാ​ര്യ ജി​ഷി(32) എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി​ക​ൾ. മരിച്ചവരിൽ പാക്കിസ്ഥാൻ, സുഡാൻ സ്വദേശികളും ഉൾപ്പെടുന്നു.

ദെ​യ്റ ഫി​ർ​ജ് മു​റാ​റി​ലെ കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പു​ക ശ്വ​സി​ച്ചാ​ണ് റി​ജേ​ഷി​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും മ​ര​ണം. ഇ​വ​രു​ടെ മു​റി​യോ​ട് ചേ​ര്‍​ന്നു​ള്ള മു​റി​യി​ലാ​ണ് തീ​പി​ട​ത്ത​മു​ണ്ടാ​യ​ത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നെ തു​ട​ർ​ന്നാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.