കോലാറിൽ സിദ്ധരാമയ്യക്ക് സീറ്റില്ല; കോൺഗ്രസ് മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

04:09 PM Apr 15, 2023 | Deepika.com
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 43 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ഇനി 15 സീറ്റുകളിലേക്ക് കൂടിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്.

അതേസമയം, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോലാറില്‍ സീറ്റില്ല. മണ്ഡലത്തിൽ കൊത്തൂർ ജി. മഞ്ജുനാഥാണ് സ്ഥാനാർഥി. വരുണക്ക് പുറമെ, കോലാറിൽനിന്നും മത്സരിക്കണമെന്ന് സിദ്ധരാമയ്യ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ലക്ഷ്മണ്‍ സാവഡി അതാനിയിൽ മത്സരിക്കും. മുന്‍ മുഖ്യമന്ത്രിയായ ജഗദീഷ് ഷട്ടറിന്‍റെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.