ഇടുക്കി: അയപ്പഭക്തരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്. തിരുവണ്ണാമലയില്‍നിന്ന് ശബരിമലയ്ക്ക് പോയ തമിഴ്നാട് സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇതില്‍ നാലു പേരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു.
കുട്ടിക്കാനത്തിന് സമീപം രാവിലെ 10ഓടെയാണ് അപകടമുണ്ടായത്. അമിതവേഗമാകാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുട്ടിക്കാനത്ത് അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് 15 പേർക്ക് പരിക്ക്
02:38 PM Apr 15, 2023 | Deepika.com