മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം; 13 പേ​ര്‍ മ​രി​ച്ചു

12:46 PM Apr 15, 2023 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 13 പേ​ര്‍ മ​രി​ച്ചു. 25ല്‍ ​അ​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

റാ​യ്ഗ​ഡ് ജി​ല്ല​യി​ലെ ഖൊ​പോ​ളി മേ​ഖ​ല​യി​ല്‍ പു​ല​ര്‍​ച്ചെ 4.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പൂ​നെ​യി​ല്‍​നി​ന്ന് മും​ബൈ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ബ​സി​ല്‍ 41 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.