തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ട്രെയിന്‍ കൂടി വന്നത് നല്ല കാര്യമാണെന്നും എന്നാല്‍ അതില്‍ എന്താണ് അഭിമാനിക്കാനുള്ളതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്. കേരളത്തോട് റെയില്‍വേ കാണിച്ചിട്ടുള്ള അവഹേളനത്തിനും അപമാനത്തിനും ഇതൊരു പരിഹാരമാണോയെന്നും അദ്ദേഹം ചോദിച്ചു.
എത്ര മാലകള്‍ ചാര്‍ത്തിയാലും പുഷ്പവൃഷ്ടി നടത്തിയാലും ആ വഞ്ചനക്ക് ഇതുകൊണ്ട് പരിഹാരമാവില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ചെയ്ത ഒരു ഗിമ്മിക് എന്നതിനപ്പുറം ഒരു പ്രാധാന്യവും ഇതിനില്ലെന്ന് ബാലൻ കൂട്ടിച്ചേർത്തു.
പുതിയ ട്രെയിൻ, അതിൽ എന്താണ് അഭിമാനിക്കാനുള്ളതെന്ന് എ.കെ. ബാലൻ
12:47 PM Apr 15, 2023 | Deepika.com