തിരുവനന്തപുരം: തലസ്ഥാനത്ത് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കടവരാന്തയിൽ ഉറങ്ങുകയായിരുന്ന ഷെഫീഖ് എന്നയാളാണ് മരിച്ചത്.
ഷെഫീഖിനെ അക്ബർ ഷാ എന്നയാളാണ് മർദിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ഏഴിനാണ് സംഭവം. സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
03:18 AM Apr 15, 2023 | Deepika.com