സൂ​പ്പ​ർ ക​പ്പ്: ഗോ​കു​ലം പു​റ​ത്ത്

11:14 PM Apr 14, 2023 | Deepika.com
കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ക​പ്പ് ഫു​ട്ബോ​ളി​ൽ​നി​ന്നു ഗോ​കു​ലം കേ​ര​ള എ​ഫ്സി പു​റ​ത്ത്. ഗ്രൂ​പ്പ് സി​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും തോ​ൽ​വി വഴ​ങ്ങി​യ​തോ​ടെ​യാ​ണു ഗോ​കു​ലം പു​റ​ത്താ​യ​ത്.

ഗ്രൂ​പ്പ് സി​യി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നോ​ട് 5-1നു ​പ​രാ​ജ​യ​പ്പെ​ട്ട ഗോ​കു​ലം കേ​ര​ള, എ​ഫ്സി ഗോ​വ​യ്ക്കു മു​ന്നി​ലും മു​ട്ടു​മ​ട​ക്കി. 1-0നാ​യി​രു​ന്നു ഗോ​വ​യു​ടെ ജ​യം. 90-ാം മി​നി​റ്റി​ൽ ഐ​ക​ർ ഗ്വ​രോ​റ്റ്സെ​ന​യു​ടെ വ​ക​യാ​യി​രു​ന്നു ഗോ​വ​യു​ടെ വി​ജ​യ​ഗോ​ൾ.

ഇ​തോ​ടെ എ​ഫ്സി ഗോ​വ​യ്ക്കു ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു മൂ​ന്നു പോ​യി​ന്‍റാ​യി. ഗ്രൂ​പ്പി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​യോ​ട് 5-3നു ​ഗോ​വ തോ​റ്റിരു​ന്നു.