കാ​ർ​ഷി​ക സം​സ്‌​കാ​ര​ത്തെ തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​ഴി​യ​ട്ടെ​; വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി

09:03 PM Apr 14, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഇ​ല്ലാ​താ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ർ​ഷി​ക സം​സ്‌​കാ​ര​ത്തെ തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​ഴി​യ​ട്ടെ​യെ​ന്ന് വിഷു സന്ദേശത്തിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ഴു​വ​ൻ മ​ല​യാ​ളി​ക​ൾ​ക്ക്‌ മുഖ്യമന്ത്രി വി​ഷു ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സ​മ്പ​ന്ന​മാ​യ ന​മ്മു​ടെ കാ​ർ​ഷി​ക സം​സ്‌​കാ​ര​ത്തി​ന്‍റെ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ് വി​ഷു. ഐ​ശ്വ​ര്യ​പൂ​ർ​ണ​മാ​യ നാ​ള​യെ വ​ര​വേ​ൽ​ക്കു​ന്ന​തി​നു​ള്ള ഈ ​ആ​ഘോ​ഷ​ത്തി​ൽ മ​ല​യാ​ളി​ക​ൾ ഒ​ത്തൊ​രു​മ​യോ​ടെ പ​ങ്കെ​ടു​ക്കു​ക​യാ​ണ്.​ വ​ർ​ഗീ​യ​ത​യും വി​ഭാ​ഗീ​യ​ത​യും പ​റ​ഞ്ഞ്‌ ന​മ്മെ ഭി​ന്നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പ്ര​തി​ലോ​മ​ശ​ക്തി​ക​ളെ ക​രു​തി​യി​രി​ക്ക​ണം.

ഉ​ന്ന​ത​മാ​യ മ​നു​ഷ്യ​സ്നേ​ഹ​ത്തി​ലൂ​ന്നി​യ ഐ​ക്യം കൊ​ണ്ട് ഈ ​ശ​ക്തി​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും സ​മ​ത്വ​വും സാ​ഹോ​ദ​ര്യ​വും പു​ല​രു​ന്ന ന​ല്ല​കാ​ല​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ന​മു​ക്കൊ​രു​മി​ച്ച്‌ നി​ൽ​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.