വിഷു ആശംസ നേർന്ന് ഗവർണർ
08:32 PM Apr 14, 2023 | Deepika.com
തിരുവന്തപുരം: ജനങ്ങൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഷു ആശംസകൾ നേർന്നു. "ഐശ്വര്യത്തിന്റെ പ്രതീകമായ വിഷു വരും വർഷത്തിലുടനീളം സന്തോഷവും സമൃദ്ധിയും സാമൂഹികമായ ഒരുമയും നൽകി നമ്മെ ധന്യരാക്കട്ടെ'- ഗവർണർ ആശംസ സന്ദേശത്തിൽ പറഞ്ഞു.