കോഴിക്കോട്: കാന്താര സിനിമയിലെ "വരാഹരൂപം' എന്ന ഗാനം തീയറ്ററിലൊ ഒടിടിയിലൊ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലൊ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ് കോഴിക്കോട് ജില്ലാ കോടതിയുടെ ഇടക്കാല ഉത്തരവ്. പകര്‍പ്പവകാശ നിയമത്തിന്റെ പ്രഥമദൃഷ്ട്യായുള്ള ലംഘനം ചൂണ്ടിക്കാട്ടിയാണ് ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജി കെ.ഇ. സാലിഹ് ഉത്തരവ് പുറപ്പെടുവിച്ചത്.
മാതൃഭൂമി മ്യൂസിക്കിനായി തൈക്കുടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ നവരസം (2015) ഗാനത്തിന്റെ പേരിലുള്ള വാണിജ്യതര്‍ക്കമാണ് കോടതിയിലെത്തിയത്.
വരാഹരൂപത്തിനു താത്കാലിക വിലക്ക്
07:35 PM Apr 14, 2023 | Deepika.com