രാ​ഹു​ൽ ഗാ​ന്ധി ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ വ​സ​തി ഒ​ഴി​യു​ന്നു

05:58 PM Apr 14, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച വ​സ​തി ഒ​ഴി​യു​ന്നു. എം​പി സ്ഥാ​ന​ത്തു​നി​ന്നും അ​യോ​ഗ്യ​നാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ ബം​ഗ്ലാ​വ് ഒ​ഴി​യാ​ൻ രാ​ഹു​ലി​ന് നോ​ട്ടീ​സ് ല​ഭി​ച്ച​ത്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് 2005 മു​ത​ൽ രാ​ഹു​ൽ താ​മ​സി​ച്ചു​വ​രു​ന്ന 12 തു​ഗ്ല​ക് ലെ​യ്ൻ ബം​ഗ്ലാ​വ് ഒ​ഴി​യു​ന്ന​ത്.

2005ൽ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ത്തി​യി​ൽ നി​ന്ന് ആ​ദ്യ​മാ​യി എം​പി​യാ​യ​തോ​ടെ​യാ​ണ് രാ​ഹു​ലി​ന് 12 തു​ഗ്ല​ക് ലെ​യ്നി​ലെ വ​സ​തി അ​നു​വ​ദി​ച്ച​ത്. മാ​ർ​ച്ച് 23-ന് ​ആ​ണ് രാ​ഹു​ൽ മാ​ന​ന​ഷ്ട​ക്കേ​സി​ൽ ശി​ക്ഷ​ക്ക​പ്പെ​ട്ട് അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട​ത്.

ച​ട്ടം അ​നു​സ​രി​ച്ച്, അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട പാ​ർ​ല​മെ​ന്‍റ് അം​ഗം ഔ​ദ്യോ​ഗി​ക ബം​ഗ്ലാ​വ് 30 ദി​വ​സ​ത്തി​ന​കം ഒ​ഴി​യ​ണ​മെ​ന്നാ​ണ്. ക​ഴി​ഞ്ഞ നാ​ല് ത​വ​ണ ലോ​ക്‌​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​മെ​ന്ന നി​ല​യി​ൽ അ​വി​ടെ ചെ​ല​വ​ഴി​ച്ച സ​മ​യ​ത്തി​ന്‍റെ സ​ന്തോ​ഷ​ക​ര​മാ​യ ഓ​ർ​മ​ക​ൾ​ക്ക് ജ​ന​ങ്ങ​ളോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും രാ​ഹു​ല്‍ കു​റി​ച്ചു.