എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വ​യ്പ്: ഷാ​റൂ​ഖ് സെ​യ്ഫി​യെ ഷൊ​ര്‍​ണൂ​രി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു

07:01 PM Apr 14, 2023 | Deepika.com
പാ​ല​ക്കാ​ട്: എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വ​യ്പു​കേ​സി​ലെ പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി​യെ ഷൊ​ര്‍​ണൂ​രി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. ഷൊ​ര്‍​ണൂ​രി​ലെ പെ​ട്രോ​ള്‍ പ​മ്പി​ലും റ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലു​മാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

തീ​വ​യ്പി​നാ​യി പെ​ട്രോ​ള്‍ വാ​ങ്ങി​യ പ​മ്പി​ലാ​ണ് ഷാ​റൂ​ഖി​നെ ആ​ദ്യം തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​ത്. പ​മ്പി​ലെ ജീ​വ​ന​ക്കാ​ർ ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞു. ഇ​വി​ടെ​നി​ന്നും ര​ണ്ട് കു​പ്പി​ക​ളി​ലാ​യി ഷാ​റൂ​ഖ് ര​ണ്ട് ലി​റ്റ​ർ പെ​ട്രോ​ൾ വാ​ങ്ങി​യ​താ​യി പ​മ്പ് മാ​നേ​ജ​ർ പോ​ലീ​സി​ന് മൊ​ഴി​ന​ൽ​കി. പ​മ്പി​ലെ തെ​ളി​വെ​ടു​പ്പ് 40 മി​നി​റ്റ് നീ​ണ്ടു.

ഷാ​റൂ​ഖു​മാ​യി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യെ​ങ്കി​ലും ഉ​ട​ന്‍ മ​ട​ങ്ങി. സാ​യു​ധ സേ​നാം​ഗ​ങ്ങ​ളു​ടെ കൂ​ടി സു​ര​ക്ഷ​യി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ന്ന​ത്.