ബി​ജെ​പി​ മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി കോ​ണ്‍​ഗ്ര​സിൽ; അ​താ​നി​യി​ല്‍ മ​ത്‌​സ​രി​ക്കാ​നൊ​രു​ങ്ങു​ന്നു

03:30 PM Apr 14, 2023 | Deepika.com
ബം​ഗ​ളു​രു: ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി മു​ന്‍ ബി​ജെ​പി നേ​താ​വും മു​ന്‍ ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ല​ക്ഷ്മ​ണ്‍ സാവഡി കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. ബം​ഗ​ളൂ​രു​വി​ല്‍ സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ഡി.​കെ. ശി​വ​കു​മാ​റു​മാ​യും മു​ന്‍ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വേ​ശ​നം സ്ഥി​രീ​ക​രി​ച്ച​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബെ​ല​ഗാ​വി ജി​ല്ല​യി​ലെ അ​താ​നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ല​ക്ഷ്മ​ണ്‍ സാവഡി കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കും.

അ​താ​നി​യി​ല്‍ ബി​ജെ​പി സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഈ ​മാ​സം 12ന് ​ല​ക്ഷ്മ​ണ്‍ സാവഡി നി​യ​മ​സ​ഭാ കൗ​ണ്‍​സി​ല്‍ അം​ഗ​ത്വ​വും ബി​ജെ​പി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​വും രാ​ജി​വെ​ച്ചി​രു​ന്നു.

ബെ​ല​ഗാ​വി ജി​ല്ല​യി​ലെ ശ​ക്ത​നാ​യ നേ​താ​വാ​ണ് ലിം​ഗാ​യ​ത്ത് സ​മു​ദാ​യ അം​ഗം കൂടിയായ ഇ​ദ്ദേ​ഹം. മു​ന്‍ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്.​യെ​ദ്യു​ര​പ്പ​യു​ടെ അ​ടു​ത്ത അ​നു​യാ​യി ആണ് സാവഡി.