മാ​ധ്യ​മ​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്നു: സ​തീ​ശ​ന്‍

03:30 PM Apr 14, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മാ​ധ്യ​മ​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തു​ന്നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. സ്പീ​ക്ക​റു​ടെ ഓ​ഫി​സി​ന് മു​ന്നി​ലെ സം​ഘ​ര്‍​ഷം ചി​ത്രീ​ക​രി​ച്ച​തി​ന് മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യ നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ന​ട​പ​ടി ഏ​ക​പ​ക്ഷീ​യ​വും അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.

എ​ട്ട് പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​രു​ടെ പി​എ​മാ​ര്‍​ക്കും സം​ഘ​ര്‍​ഷ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച​തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. മ​ന്ത്രി​മാ​രു​ടെ​യും ഭ​ര​ണ​പ​ക്ഷ എം​എ​ല്‍​എ​മാ​രു​ടെ​യും സ്റ്റാ​ഫം​ഗ​ങ്ങ​ളും സം​ഘ​ര്‍​ഷ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച് സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ചു. അ​വ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് ബോ​ധ​പൂ​ര്‍​വം മ​റ​ന്ന​താ​ണോ, അ​തോ മു​ഖ്യ​മ​ന്ത്രി​യെ ഭ​യ​മാ​ണോ​യെ​ന്നും സ​തീ​ശ​ന്‍ ചോ​ദി​ച്ചു.

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഘ​ട​ന കൂ​ടി ഈ ​വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നും സ​തീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. മാ​ധ്യ​മ​ങ്ങ​ളെ​യും വി​മ​ര്‍​ശ​ക​രെ​യും മു​ഖ്യ​മ​ന്ത്രി​ക്കും സ​ര്‍​ക്കാ​രി​നും ഭ​യ​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് സ​ഭാ ടി​വി​യെ സ​ര്‍​ക്കാ​ര്‍ വി​ലാ​സം ടി​വി​യാ​ക്കി അ​ധ​പ​തി​പ്പി​ച്ച​ത്.

പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ സം​പ്രേ​ഷ​ണം ചെ​യ്യാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ നി​യ​മം ലം​ഘി​ച്ചും ആ ​ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തെ​ത്തി​ക്കു​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.