ഷാ​രോ​ണ്‍ വ​ധ​ക്കേ​സ്: ഗ്രീ​ഷ്മ​യ്ക്ക് ജാ​മ്യം ന​ല്‍​ക​രു​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍

12:19 PM Apr 14, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പ​റ​ശാ​ല ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ല്‍ മു​ഖ്യ​പ്ര​തി ഗ്രീ​ഷ്മ​യ്ക്ക് ജാ​മ്യം ന​ല്‍​ക​രു​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍. ജാ​മ്യം ന​ല്‍​കി​യാ​ല്‍ പ്രതി സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നും നാ​ടു​വി​ടാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ നി​ല​പാ​ട്.

ഗ്രീ​ഷ്മ​യെ ക​സ്റ്റ​ഡി​യി​ല്‍ വെ​ച്ച് ത​ന്നെ വി​ചാ​ര​ണ ന​ട​ത്ത​ണ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഷാ​രോ​ണി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഷി​മോ​ണും നെ​യ്യാ​റ്റി​ന്‍​ക​ര സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്തു. ഹ​ര്‍​ജി​ക​ളി​ല്‍ 28ന് ​കോ​ട​തി വാ​ദം കേ​ള്‍​ക്കും.

ക​ഴി​ഞ്ഞവർഷം ഒ​ക്ടോ​ബ​ര്‍ 14നാ​ണ് ഗ്രീ​ഷ്മ ത​മി​ഴ്‌​നാ​ട് പ​ളു​ക​ലി​ലു​ള്ള വീ​ട്ടി​ല്‍ വ​ച്ച് ഷാ​രോ​ണി​ന് ക​ഷാ​യ​ത്തി​ല്‍ വി​ഷം ക​ല​ക്കി ന​ല്‍​കു​ന്ന​ത്. ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ത​യു​ണ്ടാ​യ ഷാ​രോ​ണി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും 25ന് ​മ​രി​ക്കു​ക​യാ​യി​രു​ന്നു.

പാ​റ​ശാ​ല പോ​ലീ​സ് സാ​ധാ​ര​ണ മ​ര​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി​യ കേ​സ് പി​ന്നീ​ട് പ്ര​ത്യേ​ക സം​ഘം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു. കാ​ര്‍​പി​ക് എ​ന്ന ക​ള​നാ​ശി​നി​യാ​ണ് ഷാ​രോ​ണി​ന്റെ ഉ​ള്ളി​ല്‍ ചെ​ന്ന​തെ​ന്ന് ഫൊ​റ​ന്‍​സി​ക് ഡോ​ക്ട​റു​ടെ മൊ​ഴിയാണ് നി​ര്‍​ണാ​യ​ക​മാ​യത്.