ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ അം​ബേ​ദ്ക​ര്‍ പ്ര​തി​മ ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും

10:08 AM Apr 14, 2023 | Deepika.com
ഹൈ​ദ​രാബാ​ദ്: ഭ​ര​ണ​ഘ​ട​നാ ശി​ല്പി ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്ക​റു​ടെ 125 അ​ടി ഉ​യ​ര​മു​ള്ള പ്ര​തി​മ ഹൈ​ദ​രാ​ബാ​ദി​ല്‍ വെ​ള്ളി​യാ​ഴ്ച അ​നാ​ച്ഛാ​ദ​നം ചെ​യ്യും. അ​ദ്ദേ​ഹ​ത്തി​ന്‍റെ 132-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പരിപാടിയിൽ തെ​ലുങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ.​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു ആണ് പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്യുന്നത്. ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി അം​ബേ​ദ്ക​റു​ടെ ചെ​റു​മ​ക​ന്‍ പ്ര​കാ​ശ് അം​ബേ​ദ്ക​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ അം​ബേ​ദ്കർ പ്ര​തി​മ​യാ​ണ് ഹു​സൈ​ന്‍​സാ​ഗ​റി​ന്‍റെ തീ​ര​ത്ത് സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന​ത്. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​നോ​ട് ചേ​ര്‍​ന്ന് ബു​ദ്ധ പ്ര​തി​മ​യ്ക്ക് എ​തി​ര്‍​വ​ശ​ത്തും തെ​ലു​ങ്കാ​ന ര​ക്ത​സാ​ക്ഷി സ്മാ​ര​ക​ത്തി​ന് സ​മീ​പ​മാ​യി​ട്ടാ​ണ് അം​ബേ​ദ്ക​ര്‍ പ്ര​തി​മ നി​ല​കൊ​ള്ളു​ക.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ലെ രാം ​സു​താ​ര്‍ ആ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സി​ലെ ശി​ല്‍​പി​ക​ളാ​യ രാം ​വ​ന്‍​ജി സു​താ​ര്‍ (98) മ​ക​ന്‍ അ​നി​ല്‍ റാം ​സു​താ​ര്‍ (65) എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഈ ​പ്ര​തി​മ രൂ​പ​ക​ല്‍​പ​ന ചെ​യ്ത​ത്.

പ്ര​തി​മ​യ്ക്ക് 474 ട​ണ്‍ ഭാ​ര​മു​ണ്ട്. 360 ട​ണ്‍ സ്റ്റെ​യി​ന്‍​ലെ​സ് സ്റ്റീ​ലും 114 ട​ണ്‍ വെ​ങ്ക​ല​വും ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചു. ഇ​ന്ത്യ​ന്‍ പാ​ര്‍​ല​മെന്‍റിന്‍റെ കെ​ട്ടി​ട​ത്തോ​ട് സാ​മ്യ​മു​ള്ള 50 അ​ടി ഉ​യ​ര​മു​ള്ള, വൃ​ത്താ​കൃ​തി​യി​ലു​ള്ള അ​ടി​ത്ത​റ ഉ​ള്‍​പ്പെ​ടെ 175 അ​ടി​യാ​ണ് അം​ബേ​ദ്ക​ര്‍ പ്ര​തി​മ​യു​ടെ ആ​കെ ഉ​യ​രം.