ഐ​ഐ​ടി വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം; സ​ഹ​പാ​ഠി​ക്കെ​തി​രെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ

05:56 AM Apr 14, 2023 | Deepika.com
മും​ബൈ: ഐ​ഐ​ടി ബോം​ബൈ​യി​ലെ ആ​ദ്യ വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ ദ​ർ​ശ​ൻ സോ​ള​ങ്കി(18) ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ സ​ഹ​പാ​ഠി​ക്കെ​തി​രെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തി പോ​ലീ​സ്.

സോ​ള​ങ്കി​യെ ജീ​വ​നൊ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു എ​ന്ന കു​റ്റ​ത്തി​ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ർ​മാ​ൻ ഖാ​ത്രി എ​ന്ന വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ക്രി​മി​ന​ൽ സ്വഭാവമുള്ള ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ(​ഐ​പി​സി 506 -2), പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​ത്തി​ലെ 3(2) എ​ന്നീ വ​കു​പ്പു​ക​ൾ കൂ​ടി ചു​മ​ത്തി​യി​ട്ടു​ണ്ട്.

ഹോ​സ്റ്റ​ലി​ൽ ഒ​രേ നി​ല​യി​ലു​ള്ള മു​റി​ക​ളി​ൽ വ​സി​ച്ചി​രു​ന്ന സോ​ള​ങ്കി​യും ഖാ​ത്രി​യും വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. ഖാ​ത്രി​ക്കെ​തി​രെ ഒ​രി​ക്ക​ൽ സോ​ള​ങ്കി വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് സോ​ള​ങ്കി​ക്ക് നേ​രെ ഭീ​ഷ​ണി​യു​മാ​യി ഖാ​ത്രി രം​ഗ​ത്തെ​ത്തി.

പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് സോ​ള​ങ്കി പ​ല​ത​വ​ണ മാ​പ്പ് പ​റ​ഞ്ഞെ​ങ്കി​ലും പേ​പ്പ​ർ ക​ട്ട​ർ വീ​ശി സോ​ള​ങ്കി​ക്ക് നേ​രെ ഖാ​ത്രി തു​ട​ർ​ച്ച​യാ​യി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് സ​മ്മ​ർ​ദ​ത്തി​ലാ​യ സോ​ള​ങ്കി ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.