ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ശ​ര​ത് പ​വാ​ർ

01:53 AM Apr 14, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ൽ വി​ള്ള​ൽ വീ​ണെ​ന്ന പ്ര​ച​ര​ണ​ത്തി​നി​ടെ എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​ർ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മാ​യും രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വ്യാ​ഴാ​ഴ്ച ഡ​ൽ​ഹി​യി​ലെ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​നാ​യി ത​ങ്ങ​ൾ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് യോ​ഗ​ത്തി​ന് ശേ​ഷം രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​ത്തെ ഒ​ന്നി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി. പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​നാ​യി ത​ങ്ങ​ൾ എ​ല്ലാ​വ​രും ഒ​രു​മി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

മ​മ​ത​യു​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ൽ കൊ​ണ്ടു​വ​രു​വാ​ൻ ശ്ര​മി​ക്കു​മെ​ന്ന് ശ​ര​ത് പ​വാ​ർ അ​റി​യി​ച്ചു. മ​മ​ത ബാ​ന​ർ​ജി, അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ തു​ട​ങ്ങി​യ​വ​രു​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് പ്ര​ധാ​ന പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും. അ​വ​രെ ഈ ​പ്ര​ക്രി​യ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കും-​പ​വാ​ർ പ​റ​ഞ്ഞു.