ന്യൂഡൽഹി: നിർമാണം പൂർത്തിയായ വന്ദേഭാരത് ട്രെയിൻ കേരളത്തിന് ലഭിക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിൽ വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തേക്കും.
ഒരുക്കങ്ങൾക്ക് തയാറെടുക്കാൻ സതേൺ റെയിൽവേക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഓദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടായേക്കും.
‘യുവം’ പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. കൊച്ചിയിലെത്തുന്ന നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുമെന്നും വന്ദേ ഭാരത് ട്രെയിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. ഇക്കാര്യത്തില്‍ വെള്ളിയാഴ്ചയോടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായേക്കും.
കേരളത്തിനു വന്ദേ ഭാരത് ട്രെയിൻ?; പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ഉദ്ഘാടനത്തിന് സാധ്യത
05:58 AM Apr 14, 2023 | Deepika.com