മു​സ്‌​ലിം​വീ​ട് സ​ന്ദ​ർ​ശ​നം കു​റു​ക്ക​ൻ കോ​ഴി​യെ കാ​ണാ​ൻ വ​രു​ന്ന​തു​പോ​ലെ​യെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

08:17 PM Apr 13, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കു​റു​ക്ക​ൻ കോ​ഴി​യു​ടെ സു​ഖാ​ന്വേ​ഷ​ണം ന​ട​ത്താ​ൻ വ​രു​ന്ന​തു​പോ​ലെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ബി​ജെ​പി ക്രി​സ്ത്യ​ൻ, മു​സ്‌​ലിം വീ​ടു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ.

ഈ​സ്റ്റ​റി​ന് ക്രി​സ്ത്യ​ൻ വീ​ടു​ക​ളി​ൽ ക​യ​റു​ക​യും ബി​ഷ​പ്പു​മാ​രെ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്ത​തി​നു പി​ന്നാ​ലെ ഇ​പ്പോ​ൾ ഈ​ദു​ൽ ഫി​ത്ത​റി​ന് മു​സ്‌​ലിം ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ തീ​രു​മാ​നം. ഇ​ക്കാ​ല​മ​ത്ര​യും മു​സ്‌​ലിം​ക​ളെ ശ​ത്രു​ക്ക​ളാ​യി ക​രു​തു​ക​യും അ​വ​രോ​ട് എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത പാ​ത​ക​ങ്ങ​ൾ കാ​ട്ടു​ക​യും ചെ​യ്ത​തി​നു പി​ന്നാ​ലെ ഇ​ത്ത​രം പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ കാ​ണു​ന്പോ​ൾ, പു​ള്ളി​പ്പു​ലി​യു​ടെ പു​ള്ളി എ​ത്ര മ​റ​ച്ചാ​ലും മാ​യി​ല്ലെ​ന്ന സ​ത്യ​മാ​ണ് ഓ​ർ​മ വ​രു​ന്ന​ത്.

മു​സ്‌​ലിം​ക​ൾ​ക്കെ​തി​രേ ക​ടു​ത്ത​വി​വേ​ച​ന​ത്തോ​ടെ 2019ൽ ​പാ​സാ​ക്കി​യ പൗ​ര​ത്വ​നി​യ​മ​ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കി​ല്ല എ​ന്നൊ​രു ഉ​റ​പ്പു​പോ​ലും ന​ല്കാ​തെ​യാ​ണ് ഭ​വ​ന​സ​ന്ദ​ർ​ശ​ന​ത്തി​ന് ഇ​റ​ങ്ങി​ത്തി​രി​ച്ചി​രി​ക്കു​ന്ന​ത്.

എ​ൻ​ആ​ർ​സി ന​ട​പ്പാ​ക്ക​ൽ, കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്ക​ൽ, ഗു​ജ​റാ​ത്ത് ക​ലാ​പം, അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര​നി​ർ​മാ​ണം, ഏ​കീ​കൃ​ത സി​വി​ൽ നി​യ​മം, ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ൾ, രാ​ജ്യ​ത്തു​ണ്ടാ​യ നി​ര​വ​ധി ക​ലാ​പ​ങ്ങ​ൾ തു​ട​ങ്ങി മു​സ്‌​ലിം സ​മു​ദാ​യ​ത്തെ ഏ​റെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്തു​ക​യാ​ണ് ആ​ദ്യം ചെ​യ്യേ​ണ്ട​തെ​ന്നു സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.