തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നു. പാലക്കാട് എരിമയൂരിലാണ് ഇന്ന് താപനില 45.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.
തൃശൂരിൽ വെള്ളാനിക്കരയിലും പീച്ചിയിലും ചൂട് 42 ഡിഗ്രി കടന്നു. പാലക്കാട് മലമ്പുഴയിൽ 42.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ കേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയത്.
കത്തിക്കയറി സൂര്യൻ; സംസ്ഥാനത്ത് താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നു
07:06 PM Apr 13, 2023 | Deepika.com