രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ ആ​ഭ്യ​ന്ത​ര​കാ​ര്യം ലോ​കാ​യു​ക്ത അ​ന്വേ​ഷി​ക്ക​ണ്ട: ഹൈ​ക്കോ​ട​തി

06:32 PM Apr 13, 2023 | Deepika.com
കൊ​ച്ചി: രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ലോ​കാ​യു​ക്ത​യ്ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ തീ​രു​മാ​നി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണ്. ഇ​തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ലോ​കാ​യു​ക്ത​യ്ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.

2014-ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ല്‍ സി​പി​ഐ ഡോ. ​ജെ. ബെ​ന​റ്റ് എ​ബ്ര​ഹാ​മി​ന് സീ​റ്റ് ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പേ​യ്‌​മെ​ന്‍റ് സീ​റ്റ് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ല്‍ ഒ​രു സ്വ​കാ​ര്യ​വ്യ​ക്തി പ​രാ​തി​യു​മാ​യി ലോ​കാ​യു​ക്ത​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ലോ​കാ​യു​ക്ത അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യും അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​വും അ​ഴി​മ​തി​യും ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നു സി​പി​ഐ​യു​ടെ അ​ന്ന​ത്തെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍ പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി ന​ല്‍​കി. എ​ന്നാ​ല്‍ അ​ത് ലോ​കാ​യു​ക്ത അം​ഗീ​ക​രി​ച്ചി​ല്ല. ഇ​തി​നു പി​ന്നാ​ലെ പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.