വെള്ളമെടുക്കാൻ റെയിൽ പാളം മുറിച്ചു കടക്കവെ ട്രെയിൻ തട്ടി യുവതി മരിച്ചു

12:46 PM Apr 13, 2023 | Deepika.com
വാളയാർ: പാലക്കാട് ട്രെയിൻ തട്ടി യുവതി മരിച്ചു. വാളയാർ സ്വദേശി രാധാമണിയാണ് മരിച്ചത്. വെള്ളമെടുക്കാൻ റെയിൽ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.